ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണം നൽകും

ചാത്തന്നൂർ: ശിവഗിരിയിലെ ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് ചാത്തന്നൂർ യൂനിയനിൽ സ്വീകരണം നൽകും.12ന് രാവിലെ ചാത്തന്നൂരിൽ എത്തുന്ന ദിവ്യജ്യോതി പ്രയാണെത്ത യൂത്ത് മൂവ്മ​െൻറ് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ അനുഗമിക്കും. ജ്യോതി പ്രയാണത്തിന് സ്വീകരണം നൽകുന്നതിനായി നടന്ന യൂത്ത് മൂവ്മ​െൻറ് യൂനിയൻ പ്രവർത്തക കൺവെൻഷൻ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മ​െൻറ് യൂനിയൻ പ്രസിഡൻറ് രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല ചെയർമാൻ അരുൾ, കെ. സുജയ്കുമാർ, വി. പ്രശാന്ത്, കലേഷ്, കെ. നടരാജൻ, ഷൈൻ എന്നിവർ സംസാരിച്ചു. സാമ്പത്തിക സംവരണത്തെ എതിർക്കും ചാത്തന്നൂർ: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാറി​െൻറ നീക്കം അവസാനിപ്പിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ഈ നീക്കത്തെ എതിർക്കുമെന്നും ചാത്തന്നൂർ യൂനിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ പറ‌ഞ്ഞു. യൂനിയൻ കോൺഫറൻസ് ഹാളിൽ നടന്ന യൂത്ത് മൂവ്മ​െൻറ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.