ഒമാൻ ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനം പാർല​െമ​ൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരും

ഇരവിപുരം: ഒമാനിലെ ജയിലുകളിൽ വർഷങ്ങളായി കഴിയുന്ന സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരുടെ മോചനം സംബന്ധിച്ച വിഷയം പാർലമ​െൻറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ നിവേദനം നൽകാനെത്തിയപ്പോഴാണ് എം.പി ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ച നിവേദനം എംബസിക്കും കേന്ദ്ര സർക്കാറിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം, വർക്കല, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ആറ്റിങ്ങൽ, ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ 10 കുടുംബങ്ങളാണ് പൊതുപ്രവർത്തകനായ ചാത്തന്നൂർ സ്വദേശിയായ ജയചന്ദ്ര​െൻറ നേതൃത്വത്തിൽ എം.പിക്ക് നിവേദനം നൽകാനെത്തിയത്. പത്തും, ഇരുപതും വർഷമായി ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങളാണ് എം.പി ക്ക് നിവേദനം നൽകാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.