എയ്​ഡ്​സെന്ന്​ സംശയം: പ്രസവം കഴിഞ്ഞ യുവതിക്ക്​ കൈത്താങ്ങായി വനിത കമീഷൻ

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് എയ്ഡ്സ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് അമ്മയുടെയും കുഞ്ഞി​െൻറയും സംരക്ഷണച്ചുമതല വനിത കമീഷൻ ഏറ്റെടുത്തു. യുവതിയുടെ ഭർത്താവിന് രോഗബാധയുണ്ട്. അതിനാൽ യുവതിയുടെ സംരക്ഷണത്തിന് ആരും തയാറാകാത്തതിനെതുടർന്നാണ് കമീഷൻ ചെയർപേഴ്സൺ ഇടപെട്ടത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമീഷൻ അംഗം ഷാഹിദാ കമാലിനെ ചുമതലപ്പെടുത്തി. തുടർന്ന് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിയുമായും പത്തനാപുരം ഗാന്ധിഭവനുമായും ബന്ധപ്പെട്ട് യുവതിക്ക് താമസസൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ചയാണ് യുവതി എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തിനെത്തിയത്. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ എസ്.എ.ടി ആശുപത്രിയിൽനിന്ന് യുവതിയെയും കുഞ്ഞിനെയും വനിത കമീഷൻ ചെയർപെഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷാഹിദാ കമാൽ, ഇ.എം. രാധ, ഷിജി ശിവജി, എം.എസ്. താര എന്നിവർ ഏറ്റെടുത്ത് പത്തനാപുരം ഗാന്ധിഭവൻ അധികൃതർക്ക് കൈമാറും. പത്തനാപുരത്തേക്കുള്ള ആംബുലൻസ് സൗകര്യം എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.