വെന്തുരുകി മത്സരാർഥികൾ

കൊല്ലം: വെയിലിൽ . ബാൻഡ്‌ മത്സരത്തിന് എത്തിയവരാണ് കൊടുംവെയിലത്ത് മത്സരിക്കേണ്ടിവന്നത്. രാവിലെ 10ന് ആരംഭിക്കുമെന്ന് പറഞ്ഞ മത്സരം തുടങ്ങിയതുതന്നെ ഉച്ചക്ക് 12ന്. രാവിലെ ഒമ്പത് മുതലേ വിദ്യാർഥികളും അവരുടെ കൂടെയെത്തിയ അധ്യാപകരും ഇവിടെയെത്തിയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സ്റ്റേഡിയത്തി​െൻറ ഗേറ്റ് പോലും രാവിലെ തുറന്നിരുന്നില്ല. 12ന് ആരംഭിച്ച എച്ച്.എസ് വിഭാഗം മത്സരം സമാപിച്ചത് ഉച്ചക്ക് രണ്ടിനാണ്. എച്ച്.എസ്.എസ് മത്സരം സമാപിച്ചപ്പോൾ സമയം വൈകീട്ട് നാല് മണിയോളമായി. മത്സരം കഴിഞ്ഞപ്പോൾ പല കുട്ടികളും തളർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.