പറഞ്ഞ പ്രകാരം അൽസഫ്​വാൻ ഒന്നാമനായി

കൊല്ലം: ഒന്നാം സ്ഥാനം നേടുമെന്ന ദൃഢവിശ്വാസത്തോടെ എത്തി മിമിക്രിയിൽ അൽസഫ്വാൻ ഒന്നാമനായി. വീട്ടിൽനിന്ന് മത്സരത്തിനായി ഇറങ്ങുമ്പോൾ താൻ ഒന്നാമനായി മടങ്ങിയെത്തുമെന്ന് വീട്ടുകാരെ അറിയിച്ചാണ് പുറപ്പെട്ടത്. എച്ച്.എസ് വിഭാഗം മിമിക്രിയിലാണ് ഒന്നാമതെത്തിയത്. കുളത്തൂപ്പുഴ ബി.എം.ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അൽസഫ്വാൻ. ആദ്യമായാണ് ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നത്. തിരമാലയിൽപെട്ട് വരുന്ന കുട്ടിയാനയുടെയും മറ്റും ശബ്ദമാണ് മികവുറ്റ രീതിയിൽ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.