കൊല്ലം ഉപജില്ലയും വെളിയവും ഒപ്പത്തിനൊപ്പം

കൊല്ലം: ആദ്യനാൾ പിന്നിട്ടപ്പോൾ 31 പോയൻറുമായി ആതിഥേയരായ കൊല്ലം ഉപജില്ലയും വെളിയവും ഒപ്പത്തിനൊപ്പമാണ്. 26 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ ചാത്തന്നൂർ രണ്ടാം സ്ഥാനത്താണ്. യു.പി വിഭാഗത്തിൽ 25 പോയൻറുമായി കരുനാഗപ്പള്ളി ഒന്നാമതും 23 പോയൻറുമായി വെളിയം രണ്ടാം സ്ഥാനത്തും 21 പോയൻറുമായി കുണ്ടറ മൂന്നാമതുമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 19 പോയൻറുമായി കൊല്ലമാണ് ഒന്നാമത്. 18 പോയൻറ് വീതം സ്വന്തമാക്കി പുനലൂർ, വെളിയം, ചാത്തന്നൂർ ഉപജില്ലകൾ തൊട്ടുപിന്നിലുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊല്ലം 12ഉം കൊട്ടാരക്കര 10ഉം ചാത്തന്നൂർ എട്ടും പോയൻറുകൾ കരസ്ഥമാക്കി. 17 ഇനങ്ങളുടെ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.