അഹല്യക്ക്​ ഇരട്ടി മധുരം

കൊല്ലം: ആദ്യദിനത്തിൽ കലോത്സവനഗരിയിെല താരമായത് ചവറ മുക്കുതോട് ഗവ. യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി അഹല്യയാണ്. യു.പി വിഭാഗം മോഹിനിയാട്ടത്തിലും കുച്ചുപ്പുടി മത്സരത്തിലും ഒന്നാം സ്ഥാനം നേടിയാണ് ഇൗ മിടുക്കി വേദി കീഴടക്കിയത്. മൂന്നുവർഷമായി നൃത്തം പരിശീലിക്കുന്ന അഹല്യ മുൻ വർഷങ്ങളിലും മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവക്ക് മിന്നും ജയം കരസ്ഥമാക്കിയിട്ടുണ്ട്. ദീപ്തികുമാറി​െൻറ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. മോഹിനിയാട്ടത്തിൽ വള്ളീദേവി മുരുകനെ കാത്തിരിക്കുന്ന വിരഹം ആണ് അഹല്യ അവതരിപ്പിച്ചത്. കൊറ്റംകുളങ്ങര കൈരളി നിലയം സുധീറി​െൻറയും ശ്രീദേവിയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.