കൊച്ചനുജത്തിയുടെ ദുരന്തകഥ പറഞ്ഞ്​ ഗോപിക

കൊല്ലം: യു.പി വിഭാഗം മോണോആക്ട് മത്സരത്തിൽ വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ ഗോപിക കൃഷ്ണൻ അവതരിപ്പിച്ചത് സ്കൂളിലെ കൊച്ചനുജത്തിയുടെ ദുരന്തകഥ. ഒരുമാസം മുമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്തിരുന്നു. ഇൗ കഥ ഗോപിക കൃഷ്ണൻ മോണോ ആക്ടിലൂടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരുടെ കണ്ണുനിറഞ്ഞു. അവതരണത്തിൽ മികവ് പുലർത്തിയിട്ടും വിധി പ്രഖ്യാപിച്ചപ്പോൾ ഗോപിക കൃഷ്ണന് സെക്കൻഡ് എ ഗ്രേഡ് ആണ് കിട്ടിയത്. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂൾ അധികൃതർ അപ്പീൽ നൽകി. മത്സരത്തിന് ശേഷം ഏറെ വൈകിയാണ് വിധി പ്രഖ്യാപിച്ചതെന്നും പതിവിന് വിപരീതമായി വിധികർത്താക്കൾ തമ്മിൽ കൂടിയാലോചിെച്ചന്നും സ്കൂൾ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.