അബിയെ ഓർമിപ്പിച്ച് മിമിക്രിവേദിയിൽ അഭി

കൊല്ലം: മിമിക്രി താരവും നടനുമായ അബി വിടപറഞ്ഞെങ്കിലും ജില്ല കലോത്സവത്തിലെ മിമിക്രി വേദിയിലെത്തിയവരെ വിസ്മയിപ്പിച്ച് മറ്റൊരു അഭി കൈയടി നേടി. പുതുതലമുറയിലെ അഭിയെ സദസ്സ് നിറഞ്ഞ കൈയടിയോടെ വരവേറ്റു. അനുകരണകലയിൽ പുതുമയുള്ള അവതരണവുമായി ഏവരുടെയും കൈയടി വാങ്ങിയാണ് ശൂരനാട് ഗവ. എച്ച്.എസ്.എസിലെ അഭിരാജ് ഒന്നാമനായത്. കൂലിപ്പണിക്കാരനായ പിതാവ് രാജേന്ദ്രനിൽനിന്ന് മിമിക്രിയുടെ ആദ്യപാഠങ്ങൾ പഠിച്ചെത്തിയ അഭിരാജ് ആദ്യമായാണ് കലോത്സവത്തി​െൻറ ഭാഗമാകുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ അനുകരണകല നന്നായി അഭ്യസിച്ച് തുടങ്ങി. പിന്തുണയുമായി ജ്യേഷ്ഠൻ സൂരജും മാതാവ് സുജയും ഒപ്പമുണ്ടായിരുന്നു. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ചാണ് അഭിരാജ് വേദി കീഴടക്കിയത്. നടന്മാരായ ശശി കലിങ്ക, ശ്രീനിവാസൻ, ബഹദൂർ, സിദ്ദിഖ്, എൻ.എൻ. പിള്ള, വെള്ളാപ്പള്ളി നടേശൻ എന്നിവരെയും ബാഹുബലി ചിത്രത്തിലെ കട്ടപ്പയെയും പൾവാൾദേവനെയും അനുകരിച്ചാണ് അഭിരാജ് കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.