ദുരന്തത്തി​െൻറ വ്യാപ്​തി വർധിക്കാൻ കാരണം സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്​മ

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളെ സമയോചിതമായി ഏകോപിപ്പിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തി​െൻറ വ്യാപ്തി വർധിക്കാനിടയാക്കിയതെന്ന് എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ. ലൂക്കോസ് ആരോപിച്ചു. കടലിൽനിന്ന് ഇനിയും തിരിച്ചുവന്നിട്ടില്ലാത്തവരെയെല്ലാം കണ്ടെത്താനുള്ള എല്ലാ ശ്രമവും നടത്തുകയും മതിയായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം. മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള കുറ്റമറ്റ നടപടികളും സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.