50 പൊതി കഞ്ചാവുമായി രണ്ട്​ ​േകാളജ്​ വിദ്യാർഥികൾ പിടിയിൽ

കഴക്കൂട്ടം: തോന്നയ്ക്കലിൽ കഞ്ചാവുമായി രണ്ട് കോളജ് വിദ്യാർഥികൾ പിടിയിൽ. മുരുക്കുംപുഴ ഹോളിക്രോസ് ആശുപത്രിക്ക് സമീപം സുവിമാ വീട്ടിൽ സാവിയോ (20), പള്ളിപ്പുറം റിള മൻസിലിൽ മുഹമ്മദ് റിസ്വാൻ (20) എന്നിവരാണ് പിടിയിലായത്. ഇവർ ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന കണ്ണികളിൽപെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് ചില്ലറ വിൽപനക്കായി തയാറാക്കിെവച്ചിരുന്ന 50ലേറെ പൊതി കഞ്ചാവും പിടികൂടിയിട്ടുണ്ട്. തോന്നയ്ക്കൽ, ചിറയിൻകീഴ്, കഴക്കൂട്ടം മേഖലയിൽ കഞ്ചാവ് വിതരണം നടത്തുന്നവരെ കുറിച്ച് ഇവരിൽനിന്ന് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പോത്തൻകോട് സി.െഎ ഷാജി, മംഗലപുരം എസ്.െഎ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.