കണ്ണിലെ പൊയ്കയിൽ...കുഞ്ഞലമാലയിൽ...

ആറ്റിങ്ങൽ: ഒാളങ്ങൾ അലതല്ലുന്ന പൂവമ്പാറയാറ്റിനെ തൊട്ടുരുമ്മി ഇമ്പമേറിയ കാഴ്ചകളുമായി കലയുടെ കുഞ്ഞലമാലകൾ പുഴയായി ഒഴികിത്തുടങ്ങി. അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ രക്തം വീണു ചുവന്ന ആറ്റിങ്ങലി​െൻറ മണ്ണിൽ ഇനി മൂന്നുനാൾ കലയുടെ രാഗവിസ്താരം. ന്യൂജനറേഷൻ ബഹളങ്ങൾക്കിയിടലും ഒന്നിനൊന്ന് മിഴിവാർന്ന മുഹൂർത്തങ്ങളായിരുന്നു ആദ്യദിനം. പതിവിൽനിന്ന് വ്യത്യസ്തമായി ഇക്കുറി രചന മത്സരങ്ങളും േവദിയിനങ്ങൾക്കൊപ്പം തുടങ്ങി. കേരളനടനം, തിരുവാതിര എന്നീ ഇനങ്ങളോടെയാണ് ഒന്നാം ദിനത്തിൽ വേദികൾ ഉണർന്നത്. 12 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. മറ്റ് വേദികൾ ഉച്ചയോടെ തന്നെ സജീവമായെങ്കിലും വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് പ്രധാന വേദിയായ ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വേദിയിൽ മത്സരങ്ങൾ തുടങ്ങിയത്. ആകർഷകങ്ങളായിരുന്നു മത്സരങ്ങളോേരാന്നുമെങ്കിലും വൈകിത്തുടങ്ങലി​െൻറ ആലസ്യവും കല്ലുകടിയും ഒന്നാം ദിനത്തിൽ ആദ്യവസാനം പ്രകടമായിരുന്നു. ഒമ്പതിന് തുടങ്ങേണ്ട മത്സരങ്ങള്‍ക്ക് 11 കഴിഞ്ഞാണ് തിരശ്ശീല ഉയര്‍ന്നത്. ഇതു വേഷവും ചായവുമിട്ട് കാത്തിരുന്ന മത്സരാർഥികളെ വലച്ചു. സാമൂഹികവിമർശനത്തി​െൻറ നേർക്കാഴ്ചകൾ പകർന്ന മോണോആക്ട് ആദ്യദിനത്തിൽ ശ്രദ്ധേയമായി. വയിലിനും വീണയും നാദസ്വരവും തബലയുമെല്ലാം കലാമേളക്ക് വാദ്യ വിസ്മയമേകി. ചാക്യാർമാരും നങ്യാർമാരും നിറഞ്ഞ ദിവസം കൂടിയായിരുന്നു ഇന്നലെ. തുള്ളൽപ്പെരുമക്ക് പുതുതലമുറയുടെ പ്രതീക്ഷാഭരിതമായി കണ്ണിചേർക്കലിലും ഒന്നാംദിനം സാക്ഷിയായി. രാവിലെ പൊതുജനപങ്കാളിത്തവും കുറവായിരുന്നു. എന്നാൽ, വൈകീേട്ടാടെ സ്ഥിതി മാറി. നാട്ടുകാരടക്കം പ്രധാനവേദികളിൽ ഇടം പിടിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഒന്നാംവേദിയിൽ പ്രദർശനകലാവിഷ്കാരങ്ങളും അരങ്ങേറി. ഗേൾസ് സ്കൂൾ അങ്കണത്തിൽ വൈകീട്ട് നടന്ന മെഗാതിരുവാതിര ശ്രദ്ധേയമായി. ഇക്കുറി മുതൽ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കിയതിനു പകരമാണ് കലാരൂപങ്ങളുടെ പ്രദർശനം ഒരുക്കിയത്. കവിത നൃത്തശിൽപം, വിൽപ്പാട്ട്, കാക്കാരശ്ശി നാടകം, മെഗാതിരുവാതിര, കലോത്സവ ഗാനനൃത്താവിഷ്കാരം എന്നിവയാണ് ഒന്നാം േവദിയിൽ അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.