മടങ്ങിയെത്താൻ കൂടുതൽ പേർ, കണ്ണീർക്കടലിൽ തീരം

സർക്കാർ കണക്കിൽ മടങ്ങിയെത്താൻ 92 പേർ, തിരുവനന്തപുരത്ത് മാത്രം 201പേരെന്ന് സഭ തിരുവനന്തപുരം: ഒാഖിയുടെ സംഹാര താണ്ഡവം കഴിഞ്ഞ് ആറു ദിവസമാകുേമ്പാഴും ഉറ്റവർക്കായുള്ള തീരദേശത്തി​െൻറ കണ്ണീരും കാത്തിരിപ്പും തുടരുകയാണ്. അതിനിടെ രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടെ സർക്കാറി​െൻറ വീഴ്ച ചൂണ്ടിക്കാട്ടി ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വം രംഗത്തെത്തി. എത്ര മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താനുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ഇപ്പോഴും സർക്കാറി​െൻറ പക്കലില്ല. 92 പേർ മാത്രമേ മടങ്ങിയെത്താനുള്ളൂയെന്ന് സർക്കാർ ആവർത്തിക്കുേമ്പാൾ തിരുവനന്തപുരം ജില്ലയിൽനിന്നു മാത്രം 201 മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്ക അതിരൂപത വെളിപ്പെടുത്തി. ഇതിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനുപോയി കാണാതായ 108 പേരുടെ കാര്യത്തിൽ കടുത്ത ആശങ്കയും അവർ പ്രകടിപ്പിച്ചു. അതിനിടെ മൂന്നു മൃതദേഹങ്ങൾ കൂടി ചൊവ്വാഴ്ച കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.മരിച്ചവരുടെ എണ്ണം ഇതോടെ 33 ആയി. ഒൗദ്യോഗിക കണക്കു പ്രകാരം എണ്ണം 29 ആണ് മരണസംഖ്യ. രക്ഷാപ്രവർത്തനത്തിനിടെ ഉൾക്കടലിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി കൊച്ചിയിൽ കൊണ്ടുവന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് 20 ഉം കൊല്ലത്ത് അഞ്ചും എറണാകുളത്ത് രണ്ടും കണ്ണൂർ കാസർകോട് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചതെന്നാണ് ഒൗദ്യോഗിക കണക്ക്. 112 പേർ തിരുവനന്തപുരത്ത് മാത്രം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഒാഖി ദുരന്തത്തിൽ സംസ്ഥാനത്ത് 25കോടിയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പി​െൻറ കണക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമൺ വെല്ലാർമി ഹൗസിൽ രതീഷ് ആണ് (30) ചൊവ്വാഴ്ച രാവിലെ ആേറാടെ മരിച്ചത്. മെഡിക്കൽ േകാളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ജയ​െൻറ (40) മൃതദേഹവും രാവിലെ തിരിച്ചറിഞ്ഞു. ഉച്ചയോടെ വിഴിഞ്ഞം പള്ളിയിൽ ജയ​െൻറ സംസ്കാരം നടന്നു. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പുല്ലുവിള സ്വദേശി ജോസഫിേൻറതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് പൂന്തുറയിൽനിന്ന് വള്ളങ്ങളിൽ പോയ 29 പേരും ട്രോളർ ബോട്ടുകളിൽ പോയ 28 പേരും മടങ്ങിയെത്തിയിട്ടില്ല. വിഴിഞ്ഞത്തുനിന്ന് 29 ഉം അടിമലത്തുറയിൽനിന്ന് 21 ഉം പുല്ലുവിളനിന്ന് 20പേരും മടങ്ങിയെത്താനുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസപ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് തിരുവനന്തപുരം ജില്ല ഭരണകൂടം അറിയിച്ചു. വീട് നഷ്ടപ്പെട്ടവരുടെയും വീടുകൾ വാസയോഗ്യമല്ലാതായവരുടെയും കണക്കുകൾ രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കലക്ടർ കെ. വാസുകി നിർദേശം നൽകി. ക്യാമ്പുകൾ ഒരാഴ്ച കൂടി തുടരാനും ആവശ്യമെങ്കിൽ ദീർഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉൾക്കടൽ കേന്ദ്രമാക്കി തിരച്ചിൽ ഈർജിതമാക്കാൻ നാവികസേനയുടെ ഐ.എൻ. എസ് കാബ്ര എന്ന കപ്പൽ കൊല്ലം തീരത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി നിരവധി സന്നദ്ധസംഘടനകളും സജീവമായുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.