'കണ്ണോണ്ട് ചൊല്ലണ്... മിണ്ടാണ്ട് മിണ്ടണ്'

ആറ്റിങ്ങല്‍: 'കണ്ണോണ്ട് ചൊല്ലണ്... മിണ്ടാണ്ട് മിണ്ടണ്....പുന്നാര പനംതത്ത കൂടെ'...ജ്യേഷ്ഠ​െൻറ മത്സരത്തിന് വേദിയില്‍ അനുജത്തിയുടെ പിന്തുണ. ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍കൂത്ത് മത്സരത്തില്‍ കിളിമാനൂര്‍ ആര്‍.ആര്‍.വി ബി.എച്ച്.എസിലെ ആശംസ് വിജയ് മത്സരാർഥിയായിരുന്നു. ചാക്യാര്‍കൂത്തിന് താളം പകരുന്നത് മിഴാവും കുഴിമണിയുമാണ്. ഇരുതാളവും കൂത്ത് അവതരണത്തില്‍ നിര്‍ണായകമാണ്. ആശംസിന് പിന്തുണയുമായി കുഴിമണികൊണ്ട് താളം പകര്‍ന്നത് സ്വന്തം അനുജത്തി ഐശ്വര്യയാണ്. പുല്ലയില്‍ എസ്.കെ.വി എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഐശ്വര്യ. അനുജത്തിയുടെ പിന്തുണയില്‍ ആശംസ് വിജയ് ചാക്യാര്‍കൂത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. തട്ടും തട്ടും താളം മുട്ടും മുട്ടും മേളം... ആറ്റിങ്ങല്‍: ആധുനിക സംഗീതോപകരണങ്ങളുടെ പിന്‍ബലത്തില്‍ താളവും മേളവും ആർത്തിരമ്പുന്ന സംഗീതലയമാണ് കൗമാരകലാകാരന്മാർ തീര്‍ത്തത്. ഡയറ്റ് സ്‌കൂള്‍ ഓഫിസിന് മുന്നിലെ വേദിയിലാണ് സംഗീേതാപകരണങ്ങളിൽ അക്ഷരാർഥത്തിൽ നാദവിസ്മയങ്ങൾ പെയ്തത്. ചടുലവേഗത്തിലുള്ള പാശ്ചാത്യ സംഗീതം ആറ്റിങ്ങലിന് വേറിട്ട അനുഭവമായിരുന്നു. വയലിന്‍ പാശ്ചാത്യം, ട്രിപിള്‍, ജാസ്, ഗിത്താര്‍, ക്ലാര്‍നെറ്റ്, ബ്യൂഗിള്‍, വൃന്ദവാദ്യം എന്നിവയാണ് ഇവിടെ നടന്നത്. ന്യൂജെന്‍ സംഗീതോപകരണങ്ങള്‍ താളം തീര്‍ത്തപ്പോള്‍ തലമുറകളുടെ വ്യത്യാസമില്ലാതെ ആസ്വാദകരെത്തി. ഇതോടെ ആദ്യദിനത്തില്‍ ഏറ്റവും തിരക്കേറിയ സദസ്സായി ഡയറ്റിന് മുന്‍വശം മാറി. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മത്സരാർഥികളായി എത്തിയവരിലേറെയും അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്നുള്ളവരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.