താൽക്കാലിക സീനിയോറിറ്റി ലിസ്​റ്റ്​

തിരുവനന്തപുരം: കഴക്കൂട്ടം റൂറല്‍ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവില്‍ വരാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള www.employment.kerala.gov.in ല്‍ പരിശോധിക്കാം. അക്ഷേപമുള്ളവര്‍ 12ന് മുമ്പ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഓഫിസില്‍ എത്തണം. ശുചിത്വമിഷന്‍ അസി. ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പി​െൻറ കീഴിെല ജില്ല ശുചിത്വമിഷനുകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകളിലേക്ക് ജീവനക്കാരില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാറി​െൻറ വിവിധ വകുപ്പുകളില്‍നിന്ന് ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താൽപര്യമുള്ള 20,000--45,800 മുതല്‍ 35,700--75,600 വരെ ശമ്പള സ്‌കെയിലിലുള്ളവർക്ക് അപേക്ഷിക്കാം. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഒരു ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മ​െൻറ്) ഒരു ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മ​െൻറ്) അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം 23ന് മുമ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന് തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന് ഷൊർണൂര്‍ സ​െൻറ് തെരേസാസ് ജി.എച്ച്.എസ്.എസില്‍ നടക്കും. റവന്യൂ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച നാഷനല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (മൂന്ന് എണ്ണം) സഹിതം അന്നു രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.