അപ്രസക്ത കാര്യങ്ങൾക്കായി ഒൗദ്യോഗിക മൊബൈലിൽ വിളിക്കരുതെന്ന്​ ജയിൽ മേധാവി

തിരുവനന്തപുരം: അപ്രസക്തമായ കാര്യങ്ങൾ പറയാനായി ദിനരാത്ര ഭേദെമന്യേ ത​െൻറ ഒൗദ്യോഗിക മൊബൈൽ ഫോണിൽ വിളിച്ച് ജീവനക്കാർ ബുദ്ധിമുട്ടിക്കരുതെന്ന് ജയിൽ മേധാവി. ത​െൻറ ഒൗദ്യോഗിക മൊബൈൽഫോണിൽ വിളിച്ച് അപ്രസക്തമായ കാര്യങ്ങൾ പറയുന്നത് ചട്ടലംഘനമാണെന്നും അത് ആവർത്തിക്കരുതെന്നും ചൂണ്ടിക്കാട്ടിയുള്ള സർക്കുലറാണ് ജയിൽ മേധാവി ആർ. ശ്രീലേഖ പുറപ്പെടുവിച്ചിട്ടുള്ളത്. ജീവനക്കാരുടെ സ്ഥലംമാറ്റം, ക്ഷേമകാര്യങ്ങൾ, ജയിൽദിനം ഉൾപ്പെടെ കാര്യങ്ങൾ പറയാൻ രാത്രിയോ പകലോ ഇല്ലാതെ ജീവനക്കാർ വിളിക്കുന്നതിലുള്ള ബുദ്ധിമുട്ട് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിലുകളിലെ സുരക്ഷാഭീഷണി, ജയിൽ ചാടൽ, തടവുകാർക്ക് എന്തെങ്കിലും അത്യാഹിതമുണ്ടാകൽ തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ജയിൽ ഉദ്യോഗസ്ഥർ വിളിക്കാൻ പാടുള്ളൂയെന്നും സർക്കുലർ വ്യക്തമാക്കുന്നു. അല്ലാത്ത സാഹചര്യങ്ങളിലെല്ലാംതന്നെ ഒാഫിസിലെയോ ക്യാമ്പ് ഹൗസിലെയോ ലാൻഡ് ഫോണിൽ മാത്രമേ വിളിക്കാൻ പാടുള്ളൂയെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.