ഓഖി ദുരിതാശ്വാസം: വനിത കമീഷനിൽനിന്ന് ഒരു ദിവസത്തെ വേതനം

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ സഹായിക്കാൻ കേരള വനിത കമീഷൻ ജീവനക്കാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈ​െൻറ നേതൃത്വത്തിൽ ചേർന്ന കമീഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് ഈ തീരുമാനം. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ചെയർപേഴ്സൺ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഈ മാസം എട്ടിന് മുഖ്യമന്ത്രിക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.