ഭിന്നശേഷികളുള്ള കുട്ടികൾക്ക് സാന്ത്വനമായി സലാഹുദീൻ എത്തി

നെയ്യാറ്റിൻകര: . സർവശിക്ഷ അഭിയാൻ ലോക ഭിന്നശേഷി വാരാചരണത്തി​െൻറ ഭാഗമായി സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ദിനാചരണ പരിപാടികളിലാണ് വൈകല്യത്തെ ഇച്ഛാശക്തി കൊണ്ട് പരാജയപ്പെടുത്തിയ ബാലരാമപുരം സ്വദേശിയായ എം. സലാഹുദീൻ പാറശാല ബി.ആർ.സിയിൽ അതിഥിയായെത്തിയത്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച സലാഹുദീൻ പ്രമുഖ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. വലതുകൈയുടെയും ഇടതുകാലി​െൻറയും ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. അഞ്ചാം വയസ്സിൽ സ്കൂളിൽ ചേർന്നു. പരസഹായത്തോടെ സ്കൂളിലെത്തി പത്താം ക്ലാസ് വിജയിച്ചു. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇതിനിടെ ഖുർആൻ പഠനവും പൂർത്തിയാക്കി. കമ്പ്യൂട്ടർ പരിജ്ഞാനം നേടിയശേഷം ബാലരാമപുരം ഐത്തിയൂരിൽ ഓൺലൈൻ സ്ഥാപനം തുടങ്ങി. രണ്ടു മക്കളുടെ പിതാവായ സലാഹുദീൻ നാട്ടുകൂട്ടം നവമാധ്യമ കൂട്ടായ്മയിലൂടെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ചൊവ്വാഴ്ച രാവിലെ സെറിബ്രൽ പാഴ്സി ബാധിച്ച് സ്കൂളിലെത്താനാവാത്ത നെടുവാൻവിളയിലെ എട്ടാം ക്ലാസുകാരി രഞ്ചുവി​െൻറ വീട്ടിൽനിന്ന് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടന്നു. സർക്കിൾ ഇൻസ്പെക്ടർ ജി. ബിനു ദീപശിഖ കൈമാറി. നോഡൽ ഒാഫിസർ ഇ. ഷിബു പ്രേംലാലി​െൻറ നേതൃത്വത്തിൽ രഞ്ജുവിന് സഹപാഠികളായ കാഡറ്റുകൾ സ്നേഹസമ്മാനമായി കോമോഡ് ചെയറും നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ എൽ. മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം പി.പി. ഷിജു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ആർ.കെ. ഗിരിജ, ആർ. പ്രഭകുമാരി, ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ, പ്രഥമാധ്യാപിക ജെ. ചന്ദ്രിക, പി.ടി.എ പ്രസിഡൻറ് വി. അരുൺ, ബി.ആർ.സി പരിശീലകരായ എസ്. അജികുമാർ, ആർ.എസ്. ബൈജുകുമാർ, എ.എസ്. മൻസൂർ, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. അനുകരണ കലാകാരൻ ദീപു ക്രിസി​െൻറ മിമിക്രിയും കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ വിദ്യാലയങ്ങളിൽനിന്ന് നൂറിലേറെ ഭിന്നശേഷികുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.