വാഹനപരിശോധനക്കിടെ നിരോധിച്ച പാൻപരാഗ്​ പിടികൂടി, ഒരാൾ പിടിയിൽ

വെള്ളറട: നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനപരിശോധന കർശനമാക്കി. ചൊവ്വാഴ്ച പുലർച്ച നടത്തിയ വാഹനപരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 150 പാക്കറ്റ് പാൻപരാഗ് പിടികൂടി. വാമനപുരം സ്വദേശി സന്തോഷാണ് (44) പിടിയിലായത്. വെള്ളറട എസ്.െഎ വിജയകുമാറി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വാഹനപരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.