ലാബിൽ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്​റ്റിൽ

കിളിമാനൂർ: ലാബിൽ രക്തം ടെസ്റ്റ് ചെയ്യാനെത്തിയ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളല്ലൂർ മാവേലി ജങ്ഷനിൽ കാർത്തികയിൽ ഡോ. സജീവ് (45) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച രാവിലെ കിളിമാനൂർ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിലാണ് സംഭവം. ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ, നഴ്സ് രക്തം എടുക്കുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തടഞ്ഞുെവച്ച് പൊലീസിൽ ഏൽപിച്ചത്. പിഴപ്പലിശ ഒഴിവാക്കും പാലോട്: നന്ദിയോട് പഞ്ചായത്തിൽ കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കും. നികുതിദായകർ 31നു മുമ്പ് കുടിശ്ശിക അടച്ചുതീർക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.