അഭിമുഖം 12ന്

ആറ്റിങ്ങല്‍: വാമനപുരത്ത് പുതുതായി ആരംഭിച്ച ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും പ്രവേശനം ലഭിക്കാത്തവരുമായവർക്ക് ട്രേഡില്‍ ഒഴിവുള്ള 21 സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായുള്ള രാവിലെ 9.30ന് നടക്കുമെന്ന ്പ്രിന്‍സിപ്പൽ അറിയിച്ചു. 'ബഡ്സ് സ്കൂൾ' ആരംഭിച്ചു ചിറയിൻകീഴ്: വക്കം പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ചന്തമുക്ക് ജങ്ഷനിലെ സജീസ് കെട്ടിടത്തിൽ 'ബഡ്സ് സ്കൂൾ' ആരംഭിച്ചു. ബഡ്സ് സ്കൂളി​െൻറ ഉദ്ഘാടനം ബി. സത്യന്‍ എം.എൽ.എ നിർവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡൻറ് എസ്. വേണുജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഫിറോസ് ലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാസുരേഷ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജെ. സ്മിത, ബി. നൗഷാദ്, എന്‍. ബിഷ്ണു, പഞ്ചായത്തംഗങ്ങളായ അംബിക, ലാലിജ, എസ്. പീതാംബരന്‍, രവീന്ദ്രന്‍, എ. താജുന്നിസ, പ്രസന്ന, സുവര്‍ണ, എസ്. ഗണേശ്, ഡി. രഘുവരന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി അജയകുമാർ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. ബൈജു, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ്. ബിജു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ന്യൂട്ടണ്‍ അക്ബര്‍ സ്വാഗതവും ആര്‍. ഉഷാകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.