വിദ്യാർഥികൾ മണ്ണ് പരിശോധന നടത്തി

കാട്ടാക്കട: ലോക മണ്ണ് ദിനത്തിൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷനല്‍ ആൻഡ് ഹയര്‍സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാർഥികൾ വീടുകളിലെത്തി മണ്ണ് പരിശോധന നടത്തി. കുറ്റിച്ചല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ വീടുകളിലായിരുന്നു പരിശോധന. കുറ്റിച്ചല്‍ കൃഷിഭവന്‍ ഇതിനുള്ള സാങ്കേതികപരിജ്ഞാനം കുട്ടികള്‍ക്ക് നല്‍കി. പഞ്ചായത്ത് അംഗം സുധീർ ഉദ്‌ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രീത. ആര്‍. ബാബു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബി. സജീവ്, വളൻറിയര്‍ സെക്രട്ടറിമാരായ ജീവന്‍ റോയി, ആദിത്യ തളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.