സ്‌കൂട്ടർ മരത്തിലിടിച്ച് ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മരിച്ചു

കഴക്കൂട്ടം: സ്‌കൂട്ടർ മരത്തിലിടിച്ച് യാത്രക്കാരനായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മരിച്ചു. കണ്ണൂർ കുഞ്ഞുമംഗലം കുതിരുമ്മൽ നാരായണീയത്തിൽ ദാമോദരൻ കണ്ണാപള്ളിയുടെ മകൻ വിജീഷ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അേഞ്ചാടെ കാര്യവട്ടത്താണ് അപകടം. വിജീഷ് ഒാടിച്ചിരുന്ന സ്‌കൂട്ടർ മരത്തിലിടിച്ച് മറിഞ്ഞനിലയിലായിരുന്നു. നെറ്റി പൊട്ടി ചോരവാർന്ന് അബോധാവസ്ഥയിലായിരുന്ന വിജീഷിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മുറിഞ്ഞപാലം കോസ്‌മോ പൊളിറ്റൻ റസിഡൻറ്സ് അസോസിയേഷൻ പരിധിയിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്നു വിജീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.