വകുപ്പുകളുടെ ഏകോപനമില്ലായ്മ; പരാതികൾക്ക് പരിഹാരം കാണാതെ അധികൃതർ മടങ്ങി

കുളത്തൂപ്പുഴ: പ്രകൃതി ദുരന്തത്തിൽ നാശനഷ്ടങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി നടത്തിയ അദാലത്തിൽ പരാതികളുമായെത്തിയവർക്ക് പരിഹാരമില്ലാതെ മടങ്ങേണ്ടിവന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിസ്സഹകരണവും കാരണമാണ് പരാതികളിൽ പരിഹാരം ഉണ്ടാക്കാൻ കഴിയാതിരുന്നത്. ലീഗൽ സർവിസ് അതോറിറ്റിയുടെ നിർദേശപ്രകാരം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലായിരുന്നു അദാലത്. തിങ്കളാഴ്ച രാവിലെ മുതൽ ലീഗൽ സർവിസ് അതോറിറ്റി പ്രത്യേകം കൗണ്ടർ ഒരുക്കി പരാതികൾ നാട്ടുകാരിൽ നിന്ന് സ്വീകരിച്ചു. നൂറോളം പരാതികൾ ലഭിക്കുകയും ചെയ്തു. ഉച്ചക്കു ശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചുചേർെത്തങ്കിലും പല വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. യോഗത്തിൽ സംബന്ധിച്ച ഉദ്യോഗസ്ഥർക്ക് നാശനഷ്ടങ്ങളെ കുറിച്ച് അറിവില്ലാതിരിക്കുകയും ചെയ്തതോടെ പരാതികൾക്ക് പരിഹാരം നിർദേശിക്കാൻ കഴിഞ്ഞതുമില്ല. ലീഗൽ സർവിസ് അതോറിറ്റി ജില്ല ജഡ്ജി ആർ. സുമാകാന്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ എന്നിവർ നേതൃത്വം നൽകി. കൂറ്റൻ മരം കടപുഴകി; വൻ അപകടം ഒഴിവായി ഓച്ചിറ: ദേശീയപാതക്ക് സമീപം ചങ്ങൻകുളങ്ങര പെട്രോൾ പമ്പിന് എതിർവശത്തെ കൂറ്റൻമരം കടപുഴകി. തിരക്കേറിയ ദേശീയപാതയിലേക്ക് മരം വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം. മരം വീണ് സമീപത്തെ പെയിൻറ് കടയുടെ ചില്ലു തകരുകയും ഒപ്റ്റിക്കൽ ഫൈബർ കേബിളികൾ, വൈദ്യുതി ലൈൻ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവക്ക് നാശം സംഭവിക്കുകയും ചെയ്തു. ദേശീയപാതയുടെ ഇരുവശവും ഇത്തരത്തിൽ നിരവധി കൂറ്റൻ മരങ്ങളാണ് ഭീഷണിയായി നിൽക്കുന്നത്. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാൻ നാട്ടുകാർ പലതവണ പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ അത് ചെവിക്കൊള്ളാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രാർഥനക്കെത്തിയ വൃദ്ധന് ബൈക്കിടിച്ച് പരിക്കേറ്റു കുളത്തൂപ്പുഴ: പള്ളിയിൽ പ്രാർഥനക്കെത്തിയ വൃദ്ധന് ബൈക്കിടിച്ച് പരിക്ക്. മൈലമൂട് സ്വദേശി അബ്ദുൽ ബഷീർ (75)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് നാലോടെ മൈലമൂട് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. യുവാക്കൾ മദ്യ ലഹരിയിലായിരുെന്നന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്ത കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിെച്ചങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.