ക്യൂരിയോസിറ്റി 2017^മെഗാ ക്വിസ്​

ക്യൂരിയോസിറ്റി 2017-മെഗാ ക്വിസ് കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറി ഫ്രണ്ട്സി​െൻറ ആഭിമുഖ്യത്തിൽ 'ക്യൂരിയോസിറ്റി- 2017 'മെഗാക്വിസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളിലാണ് പരിപാടി. ഒന്നാം സമ്മാനം നേടുന്ന ടീമിന് 6666 രൂപ കാഷ് പ്രൈസ് ലഭിക്കും. പെങ്കടുക്കാൻ താൽപര്യമുള്ള ടീമുകൾ ശനിയാഴ്ചക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ. 9895234117, 9995215534, 8921121319. ഭിന്നശേഷിക്കാർക്കായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണം കൊല്ലം: ത്രിതല പഞ്ചായത്തുകൾ ഭിന്നശേഷിക്കാർക്കായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണമെന്ന് ഭാരതീയ വികലാംഗ െഎക്യ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുക, ഭിന്നശേഷിയുള്ളവർ ഉള്ള കുടുംബങ്ങൾക്ക് ബി.പി.എൽ കാർഡ് നൽകുക, ലൈഫ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അമ്പാടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ശൂരനാട് എസ്. രവി അധ്യക്ഷത വഹിച്ചു. പി.വി. ജോൺസൻ, എസ്. ദേവാനന്ദ്, എസ്.എഫ്. ഷിജു, വാസുദേവൻ പള്ളിക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. ദേവാനന്ദ് (പ്രസി.),രാജപ്പൻ, ആൽബർട്ട് (വൈസ് പ്രസി.), രാജൻ തോമസ് (സെക്ര.), എസ്.എഫ്. ഷിജു (ഒാർഗനൈസിങ് സെക്ര), മിനി മോൾ (ജോ. സെക്ര.),ബിനു അഞ്ചൽ (ട്രഷ.). പരിപാടികൾ ഇന്ന് കടപ്പാക്കട ആശ്രാമം ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം -കാര്യസിദ്ധി പ്രദക്ഷിണം. രാവിലെയും വൈകീട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.