സാമ്പത്തിക ബാധ്യത; ക്ഷീരകർഷകൻ ആത്​മഹത്യ ചെയ്ത നിലയിൽ ക്ഷീരവികസനമന്ത്രിയുടെ നാട്ടിലാണ്​ സംഭവം

കുളത്തൂപ്പുഴ: തൊഴിലിൽനിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും കനത്ത സാമ്പത്തിക ബാധ്യത നേരിടാനാവാതെയും ദുരിതത്തിലായ യുവ ക്ഷീരകർഷകനെ തൂങ്ങി മരിച്ച നിലയിൽ കെണ്ടത്തി. ക്ഷീരവികസനമന്ത്രി കെ. രാജുവി​െൻറ മണ്ഡലത്തിലെ കുളത്തൂപ്പുഴ ഡാലി ആനവട്ടച്ചിറ പണയിൽ പുത്തൻവീട്ടിൽ ബിനു കോശിയെയാണ് (40) തിങ്കളാഴ്ച രാവിലെ വീടിന് സമീപം കിണറി​െൻറ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷങ്ങൾ ലോണെടുത്തും മറ്റുമാണ് ബിനുകോശി കന്നുകാലികളെ വാങ്ങി പരിപാലിച്ച് പാൽ വിറ്റ് ഉപജീവനം നടത്തിയിരുന്നത്. ഇത്തവണ തമിഴ്നാട്ടിൽനിന്ന് കൂടിയ വിലയ്ക്ക് രണ്ട് പശുക്കളെ കൂടി എത്തിച്ച് കറവ നടത്തിയെങ്കിലും പ്രതീക്ഷിച്ച പാൽ ലഭിക്കാതെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന് ബന്ധുക്കൾ പറയുന്നു. മുമ്പ് ബാങ്ക് വായ്പ എടുത്ത് കൃഷിചെയ്തിരുന്നത് നഷ്ടത്തിൽ കലാശിച്ചതി​െൻറ ബാധ്യത നിലനിൽക്കെ പശുവളർത്തലും നഷ്ടത്തിലേക്ക് നീങ്ങിയത് ബിനുവിനെ വല്ലാതെ അലട്ടിയിരുന്നു. തിങ്കളാഴ്ച രാവിലെ പശുക്കളെ കറവ നടത്തിയെത്തിയ ബിനു പാൽ കുറവാണെന്ന വിഷമം ഭാര്യയോട് പങ്കുെവച്ച് പുറത്തിറങ്ങിയശേഷം കാണാതാവുകയായിരുന്നു. ഏറെ നേരത്തിനുശേഷം സമീപത്തെ പുരയിടത്തിൽ ജോലിക്കെത്തിയ ആളാണ് മൃതദേഹം കണ്ടത്. സാമ്പത്തികബാധ്യതയാവാം ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഭാര്യ: സുലു. മക്കൾ: എബിൻ, എബൻ. സംസ്കാരം ബുധനാഴ്ച രാവിലെ കണ്ടൻചിറ മർത്തോമ ചർച്ച് സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.