ജോയൽ ഉറങ്ങുകയാണ്, ഉണര​ു​േമ്പാൾ അച്ഛനെത്തു​മെന്ന പ്രത്യാശയിൽ

തിരുവനന്തപുരം: അമ്മമാരുടെ വിലാപങ്ങൾക്കരികെ ജോയൽ ഉറങ്ങുകയാണ്, എഴുന്നേൽക്കുേമ്പാൾ അച്ഛൻ കളിപ്പാട്ടങ്ങളുമായി മുന്നിലുണ്ടാകുമെന്ന പ്രതീക്ഷയിൽ. പൂന്തുറയിൽനിന്ന് വള്ളത്തിൽപോയി കാണാതായ പനിയടിമയുടെ (85) മകനാണ് ഇൗ ഏഴ് വയസ്സുകാരൻ. അമ്മക്കും അമ്മൂമ്മക്കുമൊപ്പം അഞ്ചുദിവസമായി പൂന്തുറ സ​െൻറ് തോമസ് ദേവാലയത്തിന് സമീപത്തെ പന്തലിൽ ജോയലും കാത്തിരിക്കുകയാണ്. അമ്മയും അമ്മൂമ്മയുമടക്കം ചുറ്റും കൂടിയവരെല്ലാം കരയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്തോ, എന്തിനാണ് പള്ളിമുറ്റത്തേക്ക് തങ്ങൾ വന്നതെന്നോ ആദ്യം ഇൗ കുഞ്ഞിന് അറിയില്ലായിരുന്നു. അമ്മയോട് ചോദിച്ചെങ്കിലും കരച്ചിലായിരുന്നു മറുപടി. വിലാപങ്ങൾക്ക് നടുവിലെ ദിനരാത്രങ്ങൾ ഇൗ കുരുന്നിനെ സ്വയം ബോധ്യപ്പെടുത്തി, അച്ഛൻ കടലിലാണ്, തിരിച്ചെത്താൻ പ്രാർഥന മാത്രം. രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒാരോ ബോട്ടും കരക്കെത്തിയെന്ന വാർത്ത വരുേമ്പാൾ ഇൗ കുഞ്ഞുമുഖത്ത് പ്രതീക്ഷ നിറയും. എല്ലാവരെയുംപോലെ നെഞ്ചിൽ കൈവെച്ച് കണ്ണടച്ച് പ്രാർഥിക്കും. കൊല്ലേങ്കാട് സ്വദേശിയായ പനിയടിമ നാലുവർഷമായി പൂന്തുറ പള്ളിക്ക് സമീപം വാടകക്ക് താമസിക്കുകയാണ്. ബുധനാഴ്ചയാണ് ഇദ്ദേഹം മറ്റ് മൂന്നുപേർക്കൊപ്പം കടൽപണിക്ക് പോയത്. വ്യാഴാഴ്ച മടങ്ങിവരേണ്ടതായിരുന്നു. മറ്റുള്ളവരെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.