ജനങ്ങളു​െട ആദരവ് പിടിച്ചുപറ്റിയ നേതാവ് ^മുഖ്യമന്ത്രി

ജനങ്ങളുെട ആദരവ് പിടിച്ചുപറ്റിയ നേതാവ് -മുഖ്യമന്ത്രി തിരുവനന്തപുരം: മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആദരവ് പിടിച്ചുപറ്റിയ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കനകക്കുന്നിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ അദ്ദേഹത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി മാത്യു ടി.തോമസ്, സി.പി. ജോൺ, പ്രകാശ് ബാബു, എ.എ. അസീസ്, ആറ്റിങ്ങൽ സുഗതൻ, ചാരുപാറ രവി, വി. സുരേന്ദ്രൻപിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.ഐ നേതാക്കളായ കെ.ഇ. ഇസ്മയിൽ, ബിനോയ് വിശ്വം, സി. ദിവാകരൻ, കെ.പി. രാജേന്ദ്രൻ, ജെ.ആർ. അനിൽ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.