സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചവരെ സമൂഹം സ്​മരിക്കും –പി. രാമഭദ്രൻ

കൊല്ലം: പി.എസ്. രാജേന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.എസ്. രാജേന്ദ്ര​െൻറ മൂന്നാം ചരമവാർഷികാചരണവും അനുസ്മരണയോഗവും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചവരെ സമൂഹം എക്കാലത്തും സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.പി നാഷനൽ കൗൺസിൽ അംഗം, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെംബർ തുടങ്ങിയ നിലകളിൽ ദീർഘകാലം സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച രാജേന്ദ്രനെ സ്മരിക്കുന്നത് പൊതുപ്രവർത്തകർക്ക് ഉൗർജം പകരുന്നതാണെന്നും രാമഭദ്രൻ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡൻറ് കോയിവിള രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് ആർ.കെ. ശശിധരൻപിള്ള, സംസ്ഥാന എക്സി. അംഗം എൻ. സുകുമാരിയമ്മ, കോർപറേഷൻ കൗൺസിലർ എൻ. മോഹനൻ, കോൺഗ്രസ് നേതാക്കളായ അൻസാർ അസീസ്, ആദിക്കാട് മധു, എം.എം. സഞ്ജീവ് കുമാർ, പട്ടത്താനം ഗോപാലകൃഷ്ണൻ, മംഗലത്ത് രാഘവൻ, മുഖത്തല സുഗതൻ, ഒ. ജയശ്രീ, ബി. വിക്രമകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രവാചകാനുസ്മരണവും സൗഹൃദ സംഗമവും കരുനാഗപ്പള്ളി: ഹൃദയങ്ങളിലേക്ക് കാരുണ്യത്തി​െൻറ പാലംതീർത്ത് വിമോചനത്തിനായി പൊരുതിയ ലോകാനുഗ്രഹിയായിരുന്നു പ്രവാചകൻ മുഹമ്മദെന്ന് കരുനാഗപ്പള്ളി ജബൽ ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽസ്സമദ് ഈരാറ്റുപേട്ട പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതി വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച പ്രവാചകാനുസ്മരണവും സൗഹൃദ സംഗമവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മൗലവി. മുഴുവൻ ജനങ്ങളുടെയും വിമോചനത്തിനായിട്ടായിരുന്നു പ്രവാചക​െൻറ ജീവമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ പി.കെ. അനിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാത്തത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുൽ ജബാർ അധ്യക്ഷത വഹിച്ചു. പി.കെ. സദാശിവൻ, കോടിയാട്ടു രാമചന്ദ്രൻ പിള്ള, ദിവാകരൻ തേവലക്കര, സുധാകരൻ വവ്വാക്കാവ്, വിശ്വനാഥൻ, ഷാഹുൽ ഹമീദ് വൈദ്യർ, പ്രഭാകരൻ കാട്ടയ്യത്ത്, നസിംബീവി, കെ.ബി. അഫ്സൽ എന്നിവർ സംസാരിച്ചു. ജമാൽ പത്മന സ്വാഗതവും സിയാദ് ക്ലാപ്പന നന്ദിയും താഹ കോഴിക്കോട് പ്രാർഥനയും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.