ചികിത്സസഹായം വിതരണം ചെയ്തു

കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ചികിത്സ സഹായങ്ങൾ വിതരണം ചെയ്തു. വിവിധ രോഗങ്ങളിൽപെട്ട് ചികിത്സയിലിരുന്നവർക്കായി 1,35,59,500 രൂപയാണ് വിതരണം ചെയ്തത്. മൂന്ന് ലക്ഷം രൂപ വീതം രണ്ടു പേർക്കും രണ്ടു ലക്ഷം രൂപ ഒരാൾക്കും ഒരു ലക്ഷം വീതം പതിനാറ് പേർക്കും വിതരണം ചെയ്തു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ധനസഹായ വിതരണം നിർവഹിച്ചു. തഹസിൽദാർ സജിതാബീഗം, തഹസിൽദാർ (എൽ.ആർ) ശശികല, വില്ലേജ് ഓഫിസർ അനീഷ്, റവന്യൂ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. ചികിത്സസഹായത്തിനുള്ള അപേക്ഷകൾ ഓൺലൈനായി അയക്കുന്നതിനായി ഭൂപണയബാങ്കിന് സമീപത്തെ എം.എൽ.എ ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുള്ളതായും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.