ഓഖി കൊടുങ്കാറ്റ്: ആദിവാസി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റിലും മഴയിലും പെട്ട് പേച്ചിപ്പാറക്ക് സമീപമുള്ള ആദിവാസി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പച്ചമല, തോട്ടമല, മാറാമല, വലിയമല, നെട്ടങ്കുന്ന്, വളയൻതൂക്കി, ആലംപാറ, വടുകപ്പറ തുടങ്ങിയ ആദിവാസി ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. റോഡ് പൂർണമായും തകർന്നു. വൈദ്യുതിബന്ധവും നഷ്ടമായി. വീടുകൾ തകർന്ന് രണ്ടായിരത്തോളം വരുന്ന ആദിവാസി സമൂഹം ആഹാരമില്ലാതെ വലയുകയാണ്. ഗതാഗതം തടസ്സപ്പെട്ടതിനാൽ അവർക്ക് റേഷൻകട വഴി അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിയുന്നില്ല. അധികൃതർ ആരും തന്നെ എത്തിയില്ല എന്ന പരാതിയും അവർക്കുണ്ട്. കാട്ടിൽ മുറിഞ്ഞുവീണ മരങ്ങളെ ആദിവാസികൾ തന്നെ വെട്ടിമാറ്റി വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.