മത്സ്യത്തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുകൾ സർക്കാറി​െൻറ പക്കലില്ല- ^എം.കെ. സ്​റ്റാലിൻ

മത്സ്യത്തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുകൾ സർക്കാറി​െൻറ പക്കലില്ല- -എം.കെ. സ്റ്റാലിൻ നാഗർകോവിൽ: ഓഖി കൊടുങ്കാറ്റിനിടെ മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ച് സർക്കാറി​െൻറ പക്കൽ വ്യക്തമായ കണക്കുകൾ ഇല്ലെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. നിരോടിയിൽ ബാധിത മേഖലകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവർ നൂറിൽ താഴെയെന്നാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ, കടൽത്തീര ഗ്രാമങ്ങളിലെ പ്രതിനിധികൾ കേന്ദ്രമന്ത്രി നിർമല സീതാരാമന് നൽകിയ അപേക്ഷയിൽ പറയുന്നത് 254 ബോട്ടുകളിലായി മത്സ്യ ബന്ധനത്തിനു പോയ രണ്ടായിരത്തോളം പേരെ കാണാനില്ലെന്നാണ്. കാണാതായവരെ കണ്ടുപിടിച്ച്‌ കരയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.