എയ്ഡ്സ്​ ബോധവത്കരണ സന്ദേശയാത്ര സംഘടിപ്പിച്ച് എൻ.എസ്​.എസ്​ പ്രവർത്തകർ

ചവറ: എയ്ഡ്സ് രോഗികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്ന് എൻ. വിജയൻപിള്ള എം.എൽ.എ. ലോക എയ്ഡ്സ് ദിന തുടർപ്രവർത്തനങ്ങളുടെ ഭാഗമായി പന്മന മനയിൽ ശ്രീ ബാലഭട്ടാരകവിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുധാകുമാരി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ഡോ.ഡി. അരവിന്ദൻ നാലുകണ്ടത്തിൽ, എസ്. രതീഷ്, ജമീസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് യൂനിറ്റ് പ്രതിനിധികളായ അജി, സുസ്വാഗത്, ആരോമൽ, ഷഹാന അഹമ്മദ്, സംഗീത് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി. പുത്തൻചന്തയിൽനിന്ന് നടുവത്ത് ചേരിയിലൂടെ പ്രയാണം ആരംഭിച്ച പദയാത്ര സ്കൂളിൽ സമാപിച്ചു. തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു ചവറ: കേന്ദ്രസർക്കാറി​െൻറ കിറ്റ്സ് തൊഴിൽ പരിശീലനത്തി​െൻറ ഭാഗമായി വിവിധ മേഖലകളിൽ പരിശീനത്തിന് അപേക്ഷ ക്ഷണിച്ചു. മൾട്ടിക്യൂസിൻ, ഫുഡ് ആഡെ് ബിവറേജ് സർവിസ് കോഴ്സ്, ഫ്രണ്ട് ഓഫിസ് അസോസിയേറ്റ് എന്നിവക്കാണ് പരിശീലനം നൽകുന്നത്. വിദ്യാഭ്യാസ യോഗ്യത യഥാക്രമം എട്ട്, പത്ത്, പ്ലസ് ടു പരീക്ഷകൾ പാസായവർക്ക് അപേക്ഷിക്കാം. പരിശീലന കലാവധി ആദ്യത്തെ രണ്ട് കോഴ്സുകൾക്ക് മൂന്നുമാസവും അവസാനത്തേതിന് ഒന്നരമാസവും ആണ്. പരിശീലന സമയത്ത് നിശ്ചിത തുക സ്റ്റൈപൻഡായി ലഭിക്കും. ആദ്യം അപേക്ഷിക്കുന്ന 18നും 28നും ഇടക്ക് പ്രായമുള്ള 30 പേർക്ക് അവസരം ലഭിക്കും. താൽപര്യമുള്ളവർ ചവറ തട്ടാശ്ശേരിയിൽ പ്രവർത്തിക്കുന്ന എൻ. വിജയൻപിള്ള എം.എൽ.എയുടെ ഓഫിസിൽനിന്ന് വിവരങ്ങൾ ലഭിക്കും. ഫോൺ: 04762687700.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.