സംസ​്​​ഥാനത്ത്​ 'പ്രൊപ്രൈറ്ററി ഫുഡുകളുടെ വിൽപന നിരോധിച്ചു

തിരുവനന്തപുരം: ഗുണമേന്മ മാനദണ്ഡങ്ങളിൽ കുറവ് വരുത്തി 'പ്രൊപ്രൈറ്ററി ഫുഡ്' എന്ന ലേബലിൽ ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്ത് വിൽപന നടത്തുന്നത് നിരോധിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം കുറ്റകരമാണെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ അറിയിച്ചു. അടുത്തകാലത്തായി വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ കുറവ് വരുത്തി 'കോക്കനട്ട് ടെസ്റ്റാ ഒായിൽ' എന്ന പേരിൽ പ്രൊപ്രൈറ്ററി ഫുഡ് എന്ന ലേബലിൽ വിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.