മസ്​തിഷ്​കാഘാതം​ വരുന്നവരിൽ 61 ശതമാനവും രക്​തസമ്മർദമുള്ളവരെന്ന്​ പഠനം

തിരുവനന്തപുരം: ഇന്ത്യയിൽ മസ്തിഷ്കാഘാതം ഉണ്ടാകുന്നവരിൽ 61 ശതമാനം രക്താതിസമ്മർദമുള്ളവരാണെന്ന് അമേരിക്കയിലെ മാസാച്യൂസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ രാജ്യത്തെ അഞ്ചു സ​െൻററുകളുമായി ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹരോഗികളായ 36 ശതമാനം പേർക്കും പുകവലി ശീലമാക്കിയ 32 ശതമാനം പേർക്കും ആഘാതം വരുന്നു. 44 ശതമാനം രോഗികളും രോഗത്തിനുശേഷം ജീവിക്കാനാകാത്തവിധം ബലഹീനരാകുന്നുവെന്നും പഠനം പറയുന്നു. ശരാശരി 58 വയസ്സിലാണ് ഇന്ത്യയിൽ മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഭിന്നമാണിത്. കുടുംബത്തിന് താങ്ങും തണലുമാകുന്നവർക്ക് രോഗം നേരിടുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ശുദ്ധരക്തധമനികളിലുണ്ടാവുന്ന തടസ്സമാണ് (അതീറോസ്ക്ലൈറോസിസ്) 30 ശതമാനം രോഗികളിലും രോഗത്തിന് കാരണമാകുന്നത്. ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നത് കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ നിലക്കുകയോ ചെയ്യുന്നതുമൂലമുണ്ടാകുന്ന (എംബോലൈസേഷൻ) മസ്തിഷ്കാഘാതമാണ് 25 ശതമാനം രോഗികളിലുമുണ്ടാകുന്നത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതുവഴി മസ്തിഷ്കാഘാതം ഉണ്ടാവുന്നതിന് ഇസ്ക്കീമിക് സ്േട്രാക് എന്നാണ് പറയുക. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തം ഒഴുകുന്നതുമൂലമുണ്ടാകുന്ന മസ്തിഷ്കാഘാതമാണ് ഹെമോറാജിക് സ്േട്രാക്. മസ്തിഷ്കാഘാതം ഉണ്ടാകുേമ്പാൾ തലച്ചോറിന് വേണ്ടത്ര ഓക്സിജനും പോഷകങ്ങളും ലഭിക്കാതെവരുന്നു. മസ്തിഷ്കകോശങ്ങൾ നശിക്കാൻ കാരണമാവുന്ന ഈ അവസ്ഥക്ക് ഇസ്ക്കീമിയ എന്നാണ് പറയുന്നത്. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് രക്തക്കുഴലുകളിൽ കട്ടപിടിച്ച രക്തം അലിയിക്കുന്ന ചികിത്സ നൽകിയാൽ മികച്ച ഫലം ലഭിക്കും. സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. രോഗികളെ വേഗം ആശുപത്രിയിലെത്തിക്കുന്നതിൽ ആംബുലൻസ് പ്രധാന പങ്ക് വഹിക്കുന്നുവെങ്കിലും ഇന്ത്യയിൽ1.8 ശതമാനം രോഗികൾ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. അപകടങ്ങളും ഹൃദ്രോഗവും നേരിടുന്ന രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ മസ്തിഷ്കാഘാതത്തിന് വളരെ പെട്ടെന്ന് ചികിത്സ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ നാഷനൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര സർക്കാറി​െൻറ ബയോടെക്നോളജി വിഭാഗവും സംയുക്തമായാണ് പഠനങ്ങൾക്ക് ഫണ്ട് നൽകിയത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എയിംസ്, ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്, ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നീ കേന്ദ്രങ്ങളിലാണ് പഠനം നടന്നത്. 2017 നവംബറിലെ സ്േട്രാക് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.