'പട്ടികജാതി വിദ്യാർഥിനിയുടെ മരണം: ചിത്രാഹോം സൂ​​പ്രണ്ടിനെ സസ്​പെൻഡ്​ ചെയ്യണം' 'പട്ടികജാതി വിദ്യാർഥിനിയുടെ മരണം: ചിത്രാഹോം സൂ​​പ്രണ്ടിനെ സസ്​പെൻഡ്​ ചെയ്യണം'

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥിനി അഞ്ജുവി​െൻറ മരണത്തിന് ഉത്തരവാദികളായ ശ്രീചിത്രാഹോം സൂപ്രണ്ടിനെയും വാർഡനെയും സസ്പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ ശ്രീചിത്ര ഹോമിന് മുന്നിൽ സമരം നടത്താനും തീരുമാനിച്ചു. ആർ.പി.െഎ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ധർമാലയം റോഡിലെ വെറ്ററിനറി ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം ഡിസംബർ 30ന് വൈകീട്ട് മൂന്നിന് നടത്താൻ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പ്രസിഡൻറ് ൈതക്കാട് വിജയകുമാർ, സെക്രട്ടറി ബാബു ബാർട്ടൺഹിൽ, ഭാരവാഹികളായ മേരിക്കുട്ടി പൃഥ്വിരാജ്, ജഗദമ്മ കൈമനം, എ. മണിയൻ മുക്കോല, മുട്ടത്തറ സുരേന്ദ്രൻ നായർ, പോൾസിറിൽ എന്നിവർ പെങ്കടുത്തു. ന്യൂനപക്ഷ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ് സ​െൻറർ ഫോർ ൈമനോറിറ്റി യൂത്തി​െൻറ തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിങ്കൾ, ബുധൻ, വെള്ളി (ഡിഗ്രി ലെവൽ ബാച്ച്), ചൊവ്വ, വ്യാഴം, ശനി (ജനറൽ ബാച്ച്), സൺഡേ ബാച്ച് എന്നീ ക്രമത്തിലായിരിക്കും പരിശീലനം. ന്യൂനപക്ഷവിഭാഗത്തിൽ ഉൾപ്പെടുന്ന (മുസ്ലിം, ക്രിസ്ത്യൻ, ജൈന, പാഴ്സി, ബുദ്ധ, സിഖ്) ഉദ്യോഗാർഥികൾ അപേക്ഷഫോറത്തിന് കോച്ചിങ് സ​െൻറർ ഫോർ ൈമനോറിറ്റി യൂത്ത്, ഒന്നാംനില, സമസ്ത ജൂബിലി സൗധം, എസ്.എസ് കോവിൽ റോഡ്, മേലെ തമ്പാനൂർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2337376, 9447767335. അവസാനതീയതി ഡിസംബർ 20.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.