തോട്ടവിളകൾക്ക് നഷ്​ടപരിഹാരത്തിന് അപേക്ഷിക്കാം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഓഖി കൊടുങ്കാറ്റ് കാരണം നാശനഷ്ടം സംഭവിച്ച തോട്ടവിളകൾക്ക് നഷ്ടപരിഹാരത്തിനായി സർക്കാറിനെ സമീപിക്കാമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. അശോക് മാക്റിൻ അറിയിച്ചു. തോട്ടവിളകളായ വാഴ, മരച്ചീനി (കപ്പ), കവുങ്ങ്, ഗ്രാമ്പ്, കുരുമുളക്, റബർ എന്നിവക്കാണ് നഷ്ടപരിഹാരം നൽകുക. ഇതിനായി ബന്ധപ്പെട്ട വസ്തുവി​െൻറ പട്ടയം, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാർ, ഫോൺ നമ്പർ എന്നിവയുമായി ബന്ധപ്പെട്ട വില്ലേജ് ഓഫിസറിനെ സമീപിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.