മർകസ്​ റൂബി ജൂബിലി സന്ദേശ പ്രചാരണജാഥക്ക് തുടക്കം

തിരുവനന്തപുരം: മർകസ് റൂബി ജൂബിലി സന്ദേശ പ്രചാരണയാത്രക്ക് പ്രൗഢ തുടക്കം. ബീമാപള്ളി ദർഗയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ജാഥ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിക്ക് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ മർകസ് സൃഷ്ടിച്ച വിപ്ലവം മാതൃകപരമാണെന്ന് ഇബ്രാഹിം ഖലീലുൽ ബുഖാരി പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ഉദ്ഘാടനസംഗമത്തിൽ മർകസ് സെക്രട്ടറി സി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ. സൈഫുദ്ദീൻ, ജി. അബൂബക്കർ, അബ്ദുൽ കലാം മാവൂർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, നേമം സിദ്ദീഖ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം, ഹാഷിം മുസ്ലിയാർ ആലംകോട്, ഷാഹുൽ ഹമീദ് സഖാഫി ബീമാപള്ളി എന്നിവർ സംസാരിച്ചു. ജനുവരി നാലുമുതൽ ഏഴുവരെയാണ് കോഴിക്കോട് മർകസ് റൂബി ജൂബിലി സമ്മേളനം നടക്കുന്നത്. ഫോട്ടോ ക്യാപ്ഷൻ: 1. മർകസ് റൂബി ജൂബിലി സന്ദേശ പ്രചാരണജാഥ ബീമാപള്ളിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, ജാഥ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. 2. മർകസ് റൂബി ജൂബിലി സന്ദേശ പ്രചാരണ ജാഥ തിരുവനന്തപുരം പ്രസ് ക്ലബിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.