'നെടുമങ്ങാട് ജില്ല ആശുപത്രിയുടെ അടിസ്​ഥാന സൗകര്യങ്ങൾ വിപുലീകരിക്കണം'

നെടുമങ്ങാട്: ജില്ല ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കണമെന്നും ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്നും സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ആർ. ജയദേവനെ സെക്രട്ടറിയായും 21 അംഗ ഏരിയ കമ്മിറ്റിയെയും 21 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വെള്ളാഞ്ചിറ, കല്ലിയോട് എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന റെഡ് വളൻറിയർ മാർച്ചും ബഹുജന പ്രകടനവും പനവൂർ ജങ്ഷനിൽ എത്തി പൊതുയോഗത്തോടെ സമാപിക്കും. സമ്മേളനം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റിയിലേക്ക് ആർ. ജയദേവൻ, കെ. രാജേന്ദ്രൻ, പി. ഹരികേശൻനായർ, മന്നൂർക്കോണം രാജേന്ദ്രൻ, ആനാട്. ജി. ചന്ദ്രൻ, എം. രാമചന്ദ്രൻ, എം. ഗിരീഷ്കുമാർ, ടി. പത്മകുമാർ, കെ. വാസുദേവൻ, കെ.വി. ശ്രീകാന്ത്, കെ.പി. പ്രമോഷ്, എസ്.എസ്. ബിജു , ഷിജൂഖാൻ, കെ.എ. അസീസ്, ആർ. മധു, വെള്ളാഞ്ചിറ വിജയൻ, ഷീലജ, ലേഖാ സുരേഷ്, എസ്.കെ. ബിജു, എസ്.ആർ. ഷൈൻലാൽ, മൂഴി രാജേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.