ഒട്ടും ഹൈടെക് അല്ല, കൊല്ലം ഹൈടെക് കയർ പാർക്ക്

ഉൽപന്ന പരിശീലനവും നിലച്ചു പെരുമണിലെ കൊല്ലം ഹൈടെക് കയർ പാർക്കിലെത്തുന്നവർ മൂക്കത്ത് വിരൽവെച്ച് ചോദിച്ചുപോകും, ഇതാണോ 'ഹൈടെക്' എന്ന്. അത്രമാത്രം ദയനീയമാണ് ഇവിടുത്തെ കാഴ്ചകൾ. കാടുകയറിയ പരിസരവും ഇഴജന്തുക്കളുടെ താവളവുമാണിവിടം. കെട്ടിടങ്ങളാകട്ടെ നശിച്ചുതുടങ്ങി. നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ (എൻ.സി.ആർ.എം.ഐ) കീഴിലുള്ള സ്ഥാപനമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. പനയം പഞ്ചായത്തിലെ പെരുമണിൽ 1986ൽ ഇ.കെ. നായനാരുടെ ഭരണകാലത്താണ് കേരള റിഫാക്ടറിക്കുവേണ്ടി വ്യവസായവകുപ്പ് 32 ഏക്കർ സ്ഥലം ഏറ്റെടുത്തത്. എന്നാൽ, റിഫാക്ടറി പദ്ധതി നടപ്പായില്ല. തുടർന്ന്, 25 ഏക്കർ സ്ഥലത്ത് കേപ്പി​െൻറ മേൽനോട്ടത്തിൽ എൻജിനീയറിങ് കോളജ് സ്ഥാപിച്ചു. ശേഷിച്ച ഏേഴക്കറിൽ ഹൈടെക് കയർ പാർക്ക് ആരംഭിക്കുകയും ചെയ്തു. 2005-2006 കാലഘട്ടത്തിലാണ് പാർക്കിൽ റാട്ട് ഉപയോഗിച്ച് പരിശീലനം ആരംഭിച്ചത്. കയർ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിചയപ്പെടുന്നതിനും പ്രദേശവാസികൾ ഉൾെപ്പടെയുള്ളവർ എത്തി. പരിശീലനം പൂർത്തിയാക്കിയവർക്ക് സ​െൻറർ ഫോർ ഡെവലപ്മ​െൻറ് ഓഫ് കയർ ടെക്നോളജിയുടെ സാക്ഷ്യപത്രങ്ങളും നൽകി. പിന്നീട് ഈ പരിശീലനം നിലച്ചു. രണ്ട് ജീവനക്കാർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കയർ വ്യവസായം നിലച്ചതോടെ ഈ മേഖലയിലുള്ളവർ മറ്റ് തൊഴിൽ തേടിപ്പോയെങ്കിലും കയർ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിശീലനം നേടാനും ഇന്നും നിരവധി സ്ത്രീകളുണ്ടെന്ന് പഞ്ചായത്ത് അധികൃതർ വെളിപ്പെടുത്തുന്നു. ഈ സ്ഥാപനം സർക്കാർ ഏറ്റെടുത്ത് പുതിയ തൊഴിൽസംരംഭങ്ങൾ ആരംഭിക്കണമെന്നാണ് കയർത്തൊഴിലാളികളടക്കമുള്ളവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.