കശുവണ്ടി തൊഴിൽമേഖല സംരക്ഷിക്കാൻ സമഗ്ര പദ്ധതി ആവിഷ്കരിക്കണം

കൊല്ലം: സ്വകാര്യ പൊതു കശുവണ്ടിമേഖലയെ നിലനിർത്താനും തൊഴിലാളികളെ സംരക്ഷിക്കാനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂട്ടായി സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ശൂരനാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് കൃഷ്ണവേണിജി ശർമ, നാലുതുണ്ടിൽ റഹീം, പി.കെ. രാധ, ഒ.ബി. രാജേഷ്, ടി.ആർ. ഗോപകുമാർ, കാഞ്ഞിരംവിള അജയകുമാർ, ജില്ല പ്രസിഡൻറുമാരായ എൻ.കെ.പി. സുഗതൻ, ശ്രീഹരി, ഹരികുമാർ പൂതൻകര, കെ.ആർ. ഷൗക്കത്ത്, ഗോവിന്ദപിള്ള, അമ്പിളി അനിൽ, നടുക്കുന്നിൽ നൗഷാദ്, വേണു പഞ്ചവടി, തങ്കച്ചൻ ആറ്റുപുറം, അനൂപ്, ശരത്ചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.