കാറ്റും മഴയും: തൊടിയൂരിൽ മതിലും വീടും തകർന്നു

കരുനാഗപ്പള്ളി: കഴിഞ്ഞരാത്രിയിലുണ്ടായ കാറ്റിലും മഴയിലും തൊടിയൂരിൽ മതിലും വീടും തകർന്നു. വിവിധസ്ഥലങ്ങളിൽ കരകൃഷിക്കും നാശംസംഭവിച്ചിട്ടുണ്ട്. തൊടിയൂർ രണ്ടാം വാർഡിൽ പുത്തൻപുര പഠിറ്റതിൽ റഫീഖയുടെ വീടിനോട് ചേർന്നുള്ള മതിലാണ് മറിഞ്ഞുവീണത്. ഫൗണ്ടേഷൻ ഉൽെപ്പടെ തകർന്നുവീണതിനാൽ ഇവരുടെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത തസ്നിം മൻസിലിൽ താജുദ്ദീ​െൻറ വീടിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മരം ഒടിഞ്ഞുവീണു തടസ്സങ്ങൾ സംഭവിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിയിട്ടുണ്ട്. കരകൃഷി ഉൽെപ്പടെ നാശംസംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.