സർക്കാറിനെതിരെ തീരത്ത് അലയടിക്കുന്നത് പ്രതിഷേധ തിരമാല

മനക്കരുത്തി​െൻറ ബലത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിൽ തിരുവനന്തപുരം: കലിതുള്ളുന്ന കടലിന് മുന്നിൽ ഉറ്റവർക്കായി കാത്തിരുന്നിട്ടും ഫലംകാണാതായതോടെ തലസ്ഥാനത്തെ തീരപ്രദേശങ്ങൾ പ്രതിഷേധത്തി​െൻറ കൊടുങ്കാറ്റിലേക്ക്. ഞായറാഴ്ച വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെയും മറ്റ് മന്ത്രിമാർക്കുമെതിരെ നടന്നത് വരാൻപോകുന്ന പ്രതിഷേധജ്വാലയുടെ തുടക്കംമാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ദുരന്തം നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ദുരന്തപ്രദേശങ്ങൾ സന്ദർശിക്കാനോ മരിച്ചവരുടെ വീടുകളിലെത്താനോ കൂട്ടാക്കാത്തതാണ് മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നാകെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട പ്രധാനകാരണം. ഇതിനുപുറമെ നിലവിൽ നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും നടത്തുന്ന രക്ഷാപ്രവർത്തനങ്ങളോടും മത്സ്യത്തൊഴിലാളികൾക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി പരസ്യമാക്കിയാണ് ഞായറാഴ്ച രാവിലെ പൂന്തുറയിൽനിന്ന് മാത്രം 40 വള്ളങ്ങളിലായി 100ഓളം മത്സ്യത്തൊഴിലാളികൾ കടലിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. 32ഓളം മത്സ്യത്തൊഴിലാളികളാണ് ഇവിടെനിന്ന് കാണാതായിട്ടുള്ളത്. ഇവരെക്കുറിച്ച് ഒരുവിവരവും അഞ്ചുദിവസമായിട്ടും സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് ഭീമൻ തിരമാലകളെ വെല്ലുവിളിച്ച് മനക്കരുത്തി​െൻറ ബലത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പൂന്തുറ ഇടവകയുടെ നേതൃത്വത്തില്‍ വിദഗ്ധ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വള്ളങ്ങളിലേക്ക് ആവശ്യമായ മണ്ണെണ്ണയും ഭക്ഷണവും നല്‍കിയാണ് അയച്ചത്. രാവിലെ തന്നെ പോയ ആദ്യസംഘം മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍നിന്ന് ഒരു മൃതദേഹവുമായി മടങ്ങുകയുംചെയ്തു. വൈകീേട്ടാടെ രണ്ട് മൃതദേഹങ്ങള്‍കൂടി ഇവര്‍ കരെക്കത്തിച്ചു. ഇതില്‍ ഒന്ന് പൂന്തുറ സ്വദേസി ലാസറിേൻറതാെണന്ന് തിരിച്ചറിഞ്ഞു. തിരച്ചിലിനിടെ നീണ്ടകര ഭാഗത്തുനിന്ന് കെണ്ടത്തിയ രണ്ട് മൃതദേഹങ്ങള്‍ ഇവര്‍ നേവിയുടെ ഹെലികോപ്ടറിന് കൈമാറി. ഇത്തരത്തിൽ കടലി​െൻറ ഓളവും താളവും അപകടചുഴികളും അറിയുന്ന മത്സ്യത്തൊഴിലാളികളെകൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയിരുന്നെങ്കിൽ മരണസംഖ്യ ഉയരുമായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. വരുംദിവസങ്ങലിൽ കടലിനെ അറിയാവുന്ന തങ്ങളെ മാറ്റിനിർത്തിയുള്ള രക്ഷാപ്രവർത്തനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിയെ ഇവർ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വലിയതുറ, തുമ്പ, കൊച്ചുവേളി, അടിമലത്തുറ ഭാഗങ്ങളിലും പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.