മത്സ്യബന്ധന തൊഴിലാളികളെക്കുറിച്ച് ഒരുവിവരവുമില്ലെന്ന് ബന്ധുക്കള്‍

ആറ്റിങ്ങല്‍: കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് സ്വദേശികളായ നാല് . അഞ്ചുതെങ്ങ് പൊലീസ് സ്‌റ്റേഷനിലാണ് ബന്ധുക്കള്‍ ഇന്നലെ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. കേട്ടുപ്പുര സ്വദേശികളായ എഡ്വേര്‍ഡ്, സജു, സന്തോഷ്, എണ്ണക്കിടങ്ങ് സ്വദേശി ആര്‍ച്ച് എന്നിവരെക്കുറിച്ചാണ് വിവരങ്ങള്‍ ലഭ്യമല്ലാത്തത്. കേട്ടുപ്പുര സ്വദേശി റൂബന്‍, മണ്ണാക്കുളം സ്വദേശി ഉണ്ണി എന്നിവരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ രാവിലെ പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകീേട്ടാടെ ഇവര്‍ ഇരുവരും നീലേശ്വരം തീരത്തെത്തിയതായി വിവരം ലഭിച്ചു. ബന്ധുക്കളും വാര്‍ഡ് മെംബര്‍ പ്രവീണ്‍ചന്ദ്രയും ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ സുരക്ഷിതരാെണന്ന് സ്ഥിരീകരിച്ചു. കൊച്ചി തീരത്തുനിന്നുള്ള മത്സ്യബന്ധന യാനങ്ങളില്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരാണിവര്‍. വ്യത്യസ്ത കപ്പലുകളിലാണ് ഇവര്‍ പോയിരിക്കുന്നത്. സന്തോഷ് അഞ്ചുതെങ്ങില്‍നിന്ന് തിരിച്ചിട്ട് 33 ദിവസമായി. സാധാരണ സന്തോഷ് പോകുന്ന കപ്പല്‍ ഒരുമാസത്തിലേറെ കഴിഞ്ഞാണ് മടങ്ങിവരുന്നത്. ദുരന്തത്തിന് ശേഷം സന്തോഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടേിരിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. എഡ്വേര്‍ഡ്, സജു, ആര്‍ച്ച് എന്നിവരെയും ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. കൊച്ചിയില്‍നിന്ന് മുംബൈ ഭാഗത്തേക്കാണ് സാധാരണ ഇവരുടെ കപ്പലുകള്‍ മത്സ്യബന്ധനത്തിന് പോകാറുള്ളതെന്ന് മാത്രമാണ് ഇവര്‍ക്കറിയുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശവാസികളോടും ജനപ്രതിനിധികളോടും ഇത്തരത്തില്‍ ആരെങ്കിലും മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചിരുെന്നങ്കിലും ഇല്ല എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ഇവര്‍ ഉള്‍പ്പെടെ 15 പേര്‍ അഞ്ചുതെങ്ങില്‍നിന്ന് കൊച്ചി വഴി മത്സ്യബന്ധനത്തിന് പോയി ഇപ്പോള്‍ കടലിലുണ്ട്. മറ്റുള്ളവര്‍ കഴിഞ്ഞദിവസങ്ങളില്‍ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. കാണാതായവര്‍ പോയ കപ്പലുകളെക്കുറിച്ചോ കൂടെ പോയവരെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അറിയാത്ത അവസ്ഥയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.