വർക്കല ടൗണിൽ കട കുത്തിത്തുറന്ന് മോഷണം

വര്‍ക്കല: ടൗണിൽ കട കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചു. വര്‍ക്കല ചെറുകുന്നം ജി.എസ്.പി മന്ദിരത്തില്‍ ശശിധരന്‍നായരുടെ ഉടമസ്ഥതയിലുള്ള മൈതാനം- റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നിസരി സ്‌റ്റോഴ്‌സിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. കടയുടെ പൂട്ടുകള്‍ കുത്തിത്തുറന്ന് മിനറല്‍ വാട്ടറും സിഗരറ്റുമടക്കം 30,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് ടൗണിൽ കട കുത്തിത്തുറന്നുള്ള മോഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.