തീരത്തിന്​ ഭീഷണിയായി അശാസ്ത്രീയ കടൽഭിത്തി നിർമാണവും പുലിമുട്ടുകളും

തിരുവനന്തപുരം: തീരം കടൽകവരാൻ കാരണം അശാസ്ത്രീയ കടൽഭിത്തി നിർമാണവും പുലിമുട്ടുകളുമാണെന്ന് മത്സ്യത്തൊഴിലാളികൾ. കടൽക്ഷോഭത്തിൽനിന്ന് രക്ഷനേടാനുള്ള ഏക വഴിയായിട്ടാണ് സർക്കാർ കടൽ ഭിത്തി നിർമിക്കുന്നത്. എന്നാൽ, കടൽ തീരത്തെ മണ്ണൊലിപ്പ് തടയാൻ കടൽ ഭിത്തികൾ പരിഹാരമല്ലെന്നാണ് അനുഭവം. പുലിമുട്ടും കടൽ ഭിത്തികളും നിർമിച്ചതി​െൻറ പ്രത്യാഘാതത്തെക്കുറിച്ച് സംസ്ഥാനത്ത് പഠനങ്ങളൊന്നും നടത്തിയിട്ടില്ല. സംസ്ഥാനത്തിന് 580 കിലോമീറ്റർ കടൽത്തീരത്തിൽ 90 ശതമാനവും നല്ല മണൽ തീരമാണ്. ഈ മണൽത്തീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ തീരത്ത് വൻ കടൽഭിത്തി ഉയർന്നിട്ടും തീരം തിരതിന്നുകൊണ്ടിരിന്നു. തീരത്തോടടുത്ത കടലിൽ നിർമിക്കുന്ന എൻജിനീയറിങ് ഘടന മാത്രമാണ് കടൽഭിത്തി. തീരത്ത് പാറക്കല്ലുകൾ അടുക്കിവെക്കുന്നതിനെയാണ് സർക്കാർ കടൽഭിത്തിയെന്ന് പേരിട്ടിരിക്കുന്നത്. തിരമാലകളുടെ ഊർജശക്തിയെ നേരിടാനുള്ള കെൽപ്പ് ഭിത്തികൾക്കില്ല. തീരത്തെ വൻതോതിലുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുകയാണ് ഭിത്തികൾ. തീരത്ത് സ്വാഭാവികമായി മണ്ണടിയുന്നതിനുള്ള സാധ്യതയും ഭിത്തിനിർമാണം തടയുന്നു. തീരത്തോടടുത്ത് കടൽ മേഖലകളിൽ രൂപപ്പെടുന്ന തിരകളുടെ വർധിതമായ ഉയരം, ഊർജം, ഒഴുക്ക് എന്നിവയെ പ്രതിരോധിക്കുന്നതിന് പ്രകൃതിദത്തമായ മണൽ കൂനകൾക്ക് കഴിയും. തീരത്ത് കടലി​െൻറ അടിത്തട്ടിന് ആഴംകൂടാനും ഭിത്തികൾ കാരണമാവുന്നു. ചുഴലിക്കാറ്റും അതോടൊപ്പമുള്ള തിരകളും തീരത്തോടടുത്ത കരയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പരമാവധി കുറക്കാൻ മണൽത്തിട്ടകൾക്ക് കഴിയും. കടൽ ഭിത്തിക്കുവേണ്ടി പൊതുഖജനാവ് കാലിയാക്കി പ്രകൃതിദുരന്തം വിളിച്ചുവരുത്തുകയാണ് സർക്കാെറന്നും വിദഗ്ധർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.