​മേക്കരയിൽ വിളവെടുപ്പ്​ കാലം; നെല്ലിക്ക വ്യാപാരം തകൃതി

പുനലൂര്‍: മേക്കരയില്‍ വിളവെടുപ്പ് കാലം തുടങ്ങിയതോടെ തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലേക്ക് നെല്ലിക്കയുമായി ചെറുകിട വ്യാപാരികള്‍ എത്തിത്തുടങ്ങി. കിലോക്ക് 30 രൂപ മുതലാണ് വില. ആദിവാസികളും കച്ചവടക്കാരും നേരിട്ടാണ് നെല്ലിക്ക ശേഖരിച്ച് വിൽപനക്ക് എത്തിക്കുന്നത്. മേക്കര, കോട്ടവാസല്‍, പിമ്പിളി എന്നിവിടങ്ങളില്‍നിന്നാണ് നെല്ലിക്ക ശേഖരിക്കുന്നത്. കൂടാതെ, ആയുര്‍വേദ മരുന്ന് കമ്പനികള്‍ നേരിട്ടുവന്ന് നെല്ലിക്ക ശേഖരിച്ചു കൊണ്ടുപോകുന്നുണ്ട്. വിവിധ ജില്ലകളില്‍നിന്ന് കച്ചവടക്കാര്‍ എത്തി മൊത്തമായും നെല്ലിക്ക സംഭരിക്കുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് നെല്ലിക്ക സംഭരണത്തി​െൻറ സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.