ഇ. ചന്ദ്രശേഖരൻ നായരെ അനുസ്​മരിച്ചു

കൊട്ടാരക്കര: സൗമ്യരാഷ്ട്രീയത്തി​െൻറയും സംശുദ്ധ രാഷ്ട്രീയത്തി​െൻറയും ആള്‍ രൂപമായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെന്ന് സി.പി.െഎ നേതാവ് കെ.ആര്‍. ചന്ദ്രമോഹന്‍. കൊട്ടാരക്കയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. മന്മഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബി. രാഘവന്‍, അയിഷാപോറ്റി എം.എല്‍.എ, കെ.എസ്. ഇന്ദുശേഖരൻ നായര്‍, ഡി. രാമകൃഷ്ണപിള്ള, ചെങ്ങറ സുരേന്ദ്രൻ, പി. ഹരികുമാര്‍, രവീന്ദ്രന്‍നായര്‍, എസ്.ആര്‍. രമേശ്, എന്‍. ബേബി, കെ.എസ്. വേണുഗേപാല്‍, സോമശേഖരൻ നായര്‍, വയയ്ക്കല്‍ സോമന്‍, എ. ഷാജു, മനക്കര രാധാകൃഷ്ണപിള്ള, കുളക്കട രാജു, ശര്‍മ, എം.എം. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.