നടുവൊടിച്ച് പേപ്പർമിൽ^അമ്പലംകുന്ന് റോഡ്

നടുവൊടിച്ച് പേപ്പർമിൽ-അമ്പലംകുന്ന് റോഡ് പുനലൂര്‍: യാത്രക്കാരുടെ നടുവൊടിച്ച് പേപ്പർമിൽ--അമ്പലംകുന്ന് റോഡ്. പുനലൂർ നഗരസഭ, വിളക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയിലൂടെ കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത പാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അമ്പലംകുന്ന്, മറുകുംവയൽ, പേപ്പർമിൽ എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. കലങ്കുകൾ നിർമിക്കാതെയുള്ള ഓട നിർമാണമാണ് പാതയുടെ തകർച്ചക്ക് പ്രധാനകാരണം. റോഡി​െൻറ ഇരുവശങ്ങളിലായി മാറിമാറിയാണ് ഓടകൾ നിർമിച്ചിരിക്കുന്നത്. ഓടയിൽനിന്ന് മറുവശത്തേക്ക് ജലം എത്താനുള്ള സംവിധാനമില്ല. ഇതിനാൽ തന്നെ റോഡി​െൻറ ഒരു ഭാഗത്തെ ഓട നിറഞ്ഞ് പാതയിലെ ടാറിങ്ങും തകർത്തുകൊണ്ടാണ് ജലം ഒഴുകുന്നത്. പാതയുടെ തകർച്ചയെപറ്റി പലതവണ പരാതിപറഞ്ഞിട്ടും ഫലമുണ്ടായില്ല. പനംമ്പറ്റ-പേപ്പർമിൽ പാതയിൽ ഗതാഗതതടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നതും ഈ പാതയിലൂടെയാണ്. ടാറിങ് ഇളകിമാറുകയും മെറ്റലുകൾ ചിതറി കിടക്കുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.