എസ്​.ഐ.ഒ മഹല്ല് വിദ്യാർഥി സംഗമം

ഓയൂർ: 'വിശ്വാസം അഭിമാനമാണ് സാഹോദര്യം പ്രതിരോധമാണ്' പ്രമേയത്തെ അടിസ്ഥാനമാക്കി ഡിസംബർ 22ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളനത്തി​െൻറ ഭാഗമായി റോഡുവിള, ആക്കൽ, പോരേടം എന്നിവിടങ്ങളിൽ മഹല്ല് വിദ്യാർഥി സംഗമങ്ങൾ നടന്നു. ആക്കലിൽ നടന്ന സംഗമം പുള്ളിപ്പച്ച ജമാഅത്ത് ഇമാം സുധീർഖാൻ മന്നാനി ഉദ്ഘാടനം ചെയ്തു. തേവൻകോട് ജമാഅത്ത് ഇമാം മുഹമ്മദ് അൻസർ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി വിഷയാവതരണം നടത്തി. ഷാഹിദ്, യൂസുഫ് നാസർ, നബീൽ അഹമ്മദ് കബീർ, ഷാൻ മടത്തറ, ആബിദ് റഹ്മാൻ എന്നിവർ സംസാരിച്ചു. റോഡുവിള അൽഹാദി അറബിക് കോളജിൽ നടന്ന സംഗമത്തിൽ ആഷിഖ്, അബ്ദുൽ റഹ്മാൻ ഉസ്താദ്, നബീൽ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഹുസൈൻ അമ്പലംകുന്ന് സമാപനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.